ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രതിഷേധ ജാഥ നാളെ
Posted
on: 12 Jul 2012
ആലപ്പുഴ: നെല്‍വയല്‍-നീര്‍ത്തട
സംരക്ഷണ നിയമം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് കേരള
ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെ
കലക്ടറേറ്റ് മാര്‍ച്ച് നടത്തും. പഞ്ചായത്തുകള്‍ തയ്യാറാക്കിയ നെല്‍വയല്‍-നീര്‍ത്തട
ഡാറ്റാ ബാങ്ക് പരിഷ്‌കരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇത് ഭൂമാഫിയകളെ
സഹായിക്കുന്നതിനു വേണ്ടിയാണ്. അതിനാല്‍ നിലവില്‍ തയ്യാറാക്കിയിട്ടുള്ള ഡാറ്റാ
ബാങ്ക് എത്രയുംവേഗം പ്രസിദ്ധീകരിക്കണം. പട്ടയം നല്‍കുന്ന മുഴുവന്‍ ഭൂമിയും റവന്യൂ
ഭൂമിയാക്കുന്നതിനും ചന്ദനം ഒഴികെയുള്ള ഏതു മരവും മുറിക്കുന്നതിനുമുള്ള അനുമതി നല്‍കാനും
നീക്കമുണ്ട്. ഇതും മരംമുറി വ്യാപകമാക്കനിടയാക്കുമെന്നും ജില്ലാ പ്രസിഡന്റ് ആര്‍.
രഞ്ജിത്തും സെക്രട്ടറി എന്‍. സാനുവും കുറ്റപ്പെടുത്തി.
Mathrubhoomi 12/07/2012
No comments:
Post a Comment